Home Blog Page 3

കണ്ടെയ്‌നര്‍ ലോറി പണിമുടക്ക് തുടങ്ങി

0

കൊച്ചി: മധ്യകേരളത്തിലേക്കുള്ള ചരക്കു നീക്കം സ്തംഭിപ്പിച്ച് കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി പണിമുടക്ക് തുടങ്ങി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ചരക്കുമായി എത്തുന്ന കണ്ടെയ്‌നറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് കണ്ടെയ്‌നര്‍ ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ സമരം തുടങ്ങിയത്.

മധ്യകേരളത്തിലേക്ക് കൂടുതല്‍ ചരക്കുകള്‍ എത്തുന്നത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴിയാണ്. കണ്ടെയ്‌നര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെ മധ്യകേരളത്തിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാകും. അതേസമയം, പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടും കലക്ടറോ മറ്റ് അധികൃതരോ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്ടെയ്‌നര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹി പി ചന്ദ്രശേഖര മേനോന്‍ അറിയിച്ചു.

പോര്‍ട്ടിലെ ചരക്ക് നീക്കത്തിനായി 800 കണ്ടെയ്‌നറുകളാണ് ദിവസേന വല്ലാര്‍പാടത്തേക്ക് എത്തുന്നത്. ഈ കണ്ടെയ്‌നറുകള്‍ റോഡിനിരുവശവുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം കലക്ടര്‍ ഉത്തരവിലൂടെ കണ്ടെയ്‌നര്‍ റോഡിലെ പാര്‍ക്കിംഗ് നിരോധിച്ചതോടെ മറ്റിടങ്ങളില്ലാത്ത അവസ്ഥയിലാണ് വാഹനങ്ങള്‍. ഉത്തരവിന്റെ ചുവടുപിടിച്ച് കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ക്ക് വന്‍തുകയാണ് പിഴയിനത്തില്‍ ചുമത്തുന്നത്.

ബിഹാറില്‍ വിവിധ സ്ഥലങ്ങളിലായി ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു

0

പാറ്റ്‌ന: ബിഹാറിലെ വിവിധയിടങ്ങളിലായി ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം. വൈശാലി ജില്ലയില്‍ മാത്രം അഞ്ചുപേരാണ് മരിച്ചത്.

ബീഹാര്‍ സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം

0

ഭുവനേശ്വര്‍: ചൈനയുടെ ആധിപത്യത്തിന് അന്ത്യംകുറിച്ച് ഇന്ത്യ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ന്മാരായപ്പോള്‍ പുതുയുഗപ്പിറവിക്കാണ് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം സാക്ഷിയായത്. അവസാനദിനം മാത്രം അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ നേട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാം. മൂന്നാം ദിവസം നല്‍കിയ നിരാശ വിട്ടൊഴിയുന്നില്ലെന്ന് തോന്നിപ്പിക്കുന്നതായുന്നു അവസാന ദിവസം ഇന്ത്യയുടെ തുടക്കം. 200 മീറ്ററില്‍ പ്രതീക്ഷയായിരുന്ന ദ്യുതി ചന്ദും ശ്രബാനി നന്ദയും നിരാശപ്പെടുത്തി. എന്നാല്‍ ജി. ലക്ഷ്മണനും സ്വപ്‌ന ബര്‍മനും നീരജ് ചോപ്രയും പുരുഷ വനിതാ റിലേ ടീമും ഉജ്ജ്വലപ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി.

മിന്നും താരമായി നീരജ് ചോപ്ര

പുരുഷ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മിന്നും താരമായ നീരജ് ചോപ്ര റെക്കോര്‍ഡ് തിളക്കത്തോടെയാണ് സ്വര്‍ണം നേടിയത്. 85.23 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ചാംപ്യന്‍ഷിപ്പിലെ റെക്കോഡാണിത്. തന്റെ അവസാന ശ്രമത്തിലായിരുന്നു നീരജിന്റെ നേട്ടം. 2011ലെ കോബെ ചാംപ്യന്‍ഷിപ്പില്‍
ജപ്പാന്റെ യുകിഫുമി മുരകാമി സ്ഥാപിച്ച 83.27 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് പഴങ്കഥയാക്കിയത്. 83.70 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയ ഖത്വറിന്റെ അഹ്മദ്, 83.29 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടിയ ഇന്ത്യയുടെ ദേവീന്ദര്‍ സിങും നിലവിലെ റെക്കോഡ് മറികടന്നു.

പുരുഷ വനിതാ 4-400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. പുരുഷ വിഭാഗത്തില്‍ കുഞ്ഞുമുഹമ്മദ്, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീം 3.02.92 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. മൂന്നും നാലും ലാപ്പിലോടിയ അനസിന്റെയും ആരോക്യയുടെയും സ്പ്രിന്റാണ് ഇന്ത്യന്‍ കുതിപ്പിന് കരുത്തുപകര്‍ന്നത്. ശ്രീലങ്ക വെള്ളിയും തായ്‌ലന്‍ഡ് വെങ്കലവും നേടി.

റിലേയില്‍ ഇരട്ട സ്വര്‍ണം

വനിതാ റിലേയില്‍ 3.31.34 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യക്കായി ദേബശ്രീ മജുംദാര്‍, എംആര്‍. പൂവമ്മ, ജിസ്‌ന മാത്യു, നിര്‍മല എന്നിവരാണ് ട്രാക്കിലിറങ്ങിയത്. ആദ്യ ലാപ്പിലോടിയ ദേബശ്രീ രണ്ടാം ലാപ്പില്‍ പൂവമ്മക്ക് ബാറ്റണ്‍ കൈമാറുമ്പോള്‍ ഇന്ത്യ പിന്നിലായിരുന്നു. പിന്നീടാണ് വമ്പന്‍ കുതിപ്പായിരുന്നു ഇന്ത്യയുടേത്. പൂവമ്മ രണ്ടാമതായി ജിസ്‌നക്ക് ബാറ്റണ്‍ കൈമാറി. മൂന്നാം ലാപ്പില്‍ ജിസ്‌നയുടെ കുതിപ്പാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്. നാലാം ലാപ്പില്‍ നിര്‍മ്മലക്ക് ബാറ്റണ്‍ കൈമാറുമ്പോള്‍ അല്‍പം വൈകി. എങ്കിലും മനോധൈര്യം കൈവിടാതെ കുതിച്ച നിര്‍മല അനായാസ സ്പ്രിന്റിലൂടെ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. വിയറ്റ്‌നാം വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി.

200ല്‍ ഇന്ത്യക്ക് നിരാശ;
സിബ്കിനക്ക് ഇരട്ട സ്വര്‍ണം

അവസാന ദിനമായ ഇന്നലെ വനിതകളുടെ 200 മീറ്ററിലും ഒന്നാം സ്ഥാനം നേടി കസാഖിസ്ഥാന്റെ വിക്‌റ്റോറിയ സിബ്കിനക്ക് ചാംപ്യന്‍പ്പിലെ സ്പ്രിന്റ് ഡബിളിന് ഉടമയായി. 23.10 സെക്കന്‍ഡിലാണ് താരം ഓടിയെത്തിയത്. ശ്രീലങ്കയുടെ രുമേഷിക കുമാരി 23.43 സെക്കന്‍ഡില്‍ വെള്ളിയും കസാഖിസ്ഥാന്റെ ഓള്‍ഗ സഫ്രോനോവ 23.47 സെക്കന്‍ഡില്‍ വെങ്കലവും നേടി. കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ ജനിച്ച സിബ്കിന ഈയിനത്തില്‍ ഹാട്രിക്കാണ് ഇത്തവണ തികച്ചത്. 2013ലെ പൂനെ, 2015ലെ വുഹാന്‍ ചാംപ്യന്‍ഷിപ്പുുകളിലായിരുന്നു മുന്‍പ് 200 മീറ്ററില്‍ പൊന്നണിഞ്ഞത്.
2015ലെ ലോക യൂണിവേഴ്‌സ്യാഡിലും സിബ്കിനക്കായിരുന്നു സ്വര്‍ണം. ഇന്ത്യയുടെ ഒഡീഷ്യന്‍ താരങ്ങളായ ശ്രബാനി നന്ദയും ദ്യുതി ചന്ദും നിരാശപ്പെടുത്തി. 23.59 സെക്കന്‍ഡില്‍ 100 മീറ്ററിലെ വെങ്കല ജേതാവ് ദ്യുതി നാലാമതെത്തിയപ്പോള്‍ 23.67 സെക്കന്‍ഡില്‍ ശ്രബാനി നന്ദ അഞ്ചാമത്.
പുരുഷ വിഭാഗത്തില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ ഫെമി ഒഗുനൊഡെയെ ആവേശപ്പോരിനൊടുവില്‍ അട്ടിമറിച്ച് ചൈനീസ് തായ്‌പേയിയുടെ യാങ് ചുന്‍ ഹാന്‍ സ്വര്‍ണം നേടി. 20.76 സെക്കന്‍ഡില്‍ ഓടിയെത്തിയ കൊറിയയുടെ പാര്‍ക് ബോങ്‌ഗോ വെള്ളിയും സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ഖത്തറിന്റെ ഫെമി ഒഗുനൊഡെ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. 20.79 സെക്കന്‍ഡിലാണ് ഫെമി ഫിനിഷ് ലൈന്‍ കടന്നത്. ഇന്ത്യയുടെ അമിയകുമാര്‍ മല്ലിക് 21.03 ഏഴാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.

ഹെപ്റ്റാത്തലണില്‍ സ്വപ്‌ന

ഇന്ത്യയുടെ ഒന്‍പതാം സ്വര്‍ണം ഹെപ്റ്റാത്തലണിലൂടെ സ്വപ്‌ന ബര്‍മനാണ് കൂട്ടിച്ചേര്‍ത്തത്. 5942 പോയിന്റോടെയായിരുന്നു സ്വപ്‌നയുടെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള ജപ്പാന്റെ മെഗ് ഹെംഫി (5883)ലിനേക്കാള്‍ 49 പോയിന്റാണ് ബംഗാളുകാരി അധികം നേടിയത്.

ഈയിനത്തില്‍ ഇന്ത്യയുടെ തന്നെ പൂര്‍ണിമ ഹെംബ്‌റാ 5798 പോയിന്റുമായി വെങ്കലം നേടി. ഏഴ് ഹെപ്റ്റായിനങ്ങളില്‍ ഹൈജംപിലും ജാവലിന്‍ ത്രോയിലും ഒന്നാമതെത്തിയ പ്രകടനമാണ് സ്വപ്‌നയെ സ്വര്‍ണത്തിലേക്കു നയിച്ചത്. ഇന്നലെ അവസാനയിനമായ 800 മീറ്ററില്‍ നാലാമതെത്താനും സ്വപ്‌നക്കായി. കഴിഞ്ഞ തവണ വുഹാനിലും പൂര്‍ണിമ വെങ്കലം നേടിയിരുന്നു. അന്നു നേടിയ 5511 പോയിന്റ് ഇക്കുറി മെച്ചപ്പെടുത്താനും ഇന്ത്യന്‍ താരത്തിനായി. അതേസമയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ ജേതാവ് മലയാളി താരം ലിക്‌സി ജോസഫ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
5633 പോയിന്റു മാത്രമേ ലിക്‌സിക്കു നേടാനായുള്ളു. വുഹാനില്‍ നേടിയ 5553 പോയിന്റ് മെച്ചപ്പെടുത്തിയെങ്കിലും മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാന്‍ അതു മതിയായിരുന്നില്ല.

ദാരിയ മസ്ലോവയും ഡബിളടിച്ചു

വനിതകളുടെ 10000 മീറ്ററില്‍ പൊന്നണിഞ്ഞ് കിര്‍ഗിസ്ഥാന്റെ ദാരിയ മസ്ലോവയും ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍ തികച്ചു. ഇന്നലെ 32 മിനിറ്റ് 21.21 സക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മസ്ലോവ പൊന്നണിഞ്ഞത്. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം 5000 മീറ്ററിലും മസ്ലോവ സ്വര്‍ണ്ണം നേടിയിരുന്നു.
10000 മീറ്ററില്‍ ജപ്പാന്റെ യുക ഹോരി 32 മിനിറ്റ് 23.26 സെക്കന്‍ഡില്‍ ഓടിയെത്തി വെള്ളിയും ജപ്പാന്റെ തന്നെ മിസുകി മറ്റ്‌സുഡ 32 മിനിറ്റ് 46.61 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി. ഇന്ത്യന്‍ താരങ്ങളായ എല്‍. സൂര്യ, സഞ്ജീവനി ജാദവ്, മീനു എന്നിവര്‍ 4, 5, 7 സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

 

പള്‍സര്‍ സുനിക്ക് ജയിലില്‍ സിം കാര്‍ഡ് ഏര്‍പ്പാടാക്കിയ പ്രതി റിമാന്റില്‍

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ ഉപയോഗിക്കാന്‍ സിം കാര്‍ഡ് ഏര്‍പ്പാടാക്കി നല്‍കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ്‌ചെയ്തു. മലപ്പുറം സ്വദേശി ഇമ്രാനെയാണ് റിമാന്റ്‌ചെയ്തത്.

ജയിലില്‍ പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്ന വിഷ്ണു ആവശ്യപ്പെട്ട പ്രകാരമാണ് ഫോണും സിം കാര്‍ഡും നല്‍കിയതെന്നും കൊയമ്പത്തൂരില്‍ നിന്ന് 300 രൂപയ്ക്ക് വാങ്ങിയ ഫോണും സിമ്മുമാണ് സുനി ഉപയോഗിച്ചതെന്നും ഇമ്രാന്‍ പോലീസിനോട് പറഞ്ഞു. സിം കാര്‍ഡ് തമിഴ്‌നാട് അഡ്രസില്‍ എടുത്തതുമാണെന്നും ഇമ്രാന്‍ മൊഴിനല്‍കി.

മൊബൈലും സിം കാര്‍ഡും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി ലഭിച്ചു

0

കോഴിക്കോട്: സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി. വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് കേന്ദ്ര നിര്‍ദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. നേരത്തെ കേന്ദ്രനിബന്ധനകള്‍ മൃതദേഹം എത്തിക്കാന്‍ തടസമായിരുന്നു

ജുനൈദിന്റെ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്

0

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജുനൈദിന്റെ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പിതാവ് രംഗത്തെത്തി. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്.ജനക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്ന് ജുനൈദിന്റെ പിതാവ് ജലാലുദീന്‍ ആവശ്യപ്പെട്ടു. ഇത്തവണ തന്റെ മകനാണ് മരിച്ചത്, നാളെ ആര്‍ക്കും ഈ അനുഭവമുണ്ടാകാം&മുീ;െ ജുനൈദിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമെ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂവെന്ന നിലപാടിലാണ് പോലീസ്. സംഭവത്തില്‍ നാലുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍നിന്നാണ് മുഖ്യപ്രതി അറസ്റ്റിലായത്. മുഖ്യപ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പോലീസ് രണ്ടുലക്ഷംരൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.ഈദ് ആഘോഷത്തിന് സാധനങ്ങള്‍വാങ്ങി ഡല്‍ഹിയില്‍നിന്ന് സഹോദരങ്ങള്‍ക്കൊപ്പം മടങ്ങവെയാണ് തീവണ്ടിയില്‍വച്ച് ജുനൈദിനെ ഒരുസംഘം കുത്തിക്കൊന്നത്. ദേശവിരുദ്ധരെന്നും ബീഫ് കഴിക്കുന്നവരെന്നും ആക്രോശിച്ചുകൊണ്ടാണ് ജുനൈദ് അടക്കമുള്ളവരെ ആക്രമിച്ചതെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു

ബി നിലവറ തുറക്കാന്‍ ഭയപ്പെടുന്നവരെ സംശയിക്കണെന്ന് വി എസ്

0

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. സുപ്രിംകോടതിയുടെ നിരീക്ഷണമനുസരിച്ച് നിലവറ തുറന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടതാണ്.ഇതിനു മുന്‍പ് തന്നെ ബി നിലവറ തുറന്നതായി വിനോദ് റായി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും, സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് നിലവറ തുറക്കാന്‍ തടസം നില്‍ക്കുന്നത് സംശയകരമാണ്.ദേവഹിതം നേരിട്ട് ചോദിച്ച് മനസിസിലാക്കിയതു പോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തോട് പ്രതികരിക്കുന്നത്.
എന്നാല്‍, ഇതിനു മുന്‍പ് ഇതേ നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തമാണെന്നും വി.എസ് പറഞ്ഞു. ജനഹിതവും ക്ഷേത്ര സ്വത്തിന്റെ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും അതുമായി സഹകരിക്കുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു.

സിപിഐ പറയുന്നത് ജനങ്ങളുടെ നിലപാടെന്ന് ഉമ്മന്‍ചാണ്ടി

0

കോട്ടയം : സി.പി.ഐയ്ക്കായി വാതില്‍ തുറന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂമികയ്യേറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സിപിഐ പറയുന്നത് ജനങ്ങളുടെ നിലപാടാണെന്ന് ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. സിപിഐയും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ലനാളുകള്‍ ഇപ്പോഴും എല്ലാവരുടേയും മനസിലുണ്ട്. മുന്നണി വിപുലീകരണത്തിന് ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം ക്യാമ്പ് ഭദ്രമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗുജറാത്തില്‍ ഹിന്ദു ഉണര്‍ന്നത് പോലെ ബംഗാളിലും ഉണരാന്‍ സമയമായെന്ന് ബിജെപി എംഎല്‍എ

0

ഹൈദരാബാദ്: പശ്ചിമ ബംഗാളില്‍ രൂക്ഷമായ കലാപം നടന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ വര്‍ഗീയ വിഷംചീറ്റുന്ന പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്ത്. ഹൈദരാബാദിലെ ഗൊസാമഗല്‍ മണ്ഡലത്തിലെ എംഎല്‍എ രാജ് സിംഗാണ് വീഡിയോ സന്ദേശത്തിലൂടെ വര്‍ഗീയ പ്രസംഗം നടത്തിയത്. 2002ലെ കലാപത്തില്‍ ഗുജറാത്തിലെ ഹിന്ദുക്കള്‍ നല്‍കിയതുപോലുള്ള മറുപടി ബംഗാളിലെ ഹിന്ദുക്കളും നല്‍കണമെന്ന് ആദ്ദേഹം ആവശ്യപ്പെടുന്നു.വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇതിന് മുമ്പും രാജ് സിംഗ് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട് . അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുപശ്ചിമബംഗാളിലെ 24 പര്‍ഗാനയില്‍ സാമുദായിക സംഘര്‍ഷമുണ്ടാകാന്‍ കാരണമായ ചിത്രം പ്രചരിപ്പിച്ചയാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഇതേ ചിത്രം ഹരിയാന ബിജെപി നേതാവും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ബംഗാളിലെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന തരത്തിലാണ് ചിത്രത്തിന് അദ്ദേഹം കമന്റ് ചെയ്തിരുന്നത്.

ബി നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി

0

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ സമ്പന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാജ കുടുംബത്തിന്റെ എതിര്‍പ്പിന്റെ കാരണം അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനെക്കുിറിച്ചുള്ള ആശങ്കനീക്കാന്‍ രാജകുടുംബവുമായി ചര്‍ചനടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിലവറ പലതവണ തുറന്ന വിനോദ് റായിയുടെ റിപ്പോര്‍ട്ടിനെ ആരും എതിര്‍ത്തിട്ടില്ല.