ലണ്ടന്‍: നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു. ഹൈസ്കൂള്‍ പഠനം അവസാനിച്ച ദിവസമാണ് മലാല ട്വിറ്ററില്‍ അംഗമായത്. ബെര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ് ഹൈസ്കൂളില്‍ നിന്നാണ് മലാല ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതാന്‍ അവര്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. ഒമ്പത് മണിക്കൂറിനിടെ 35ലക്ഷം പേരാണ് മലാലയെ ഫോളോ ചെയ്യുന്നത്. 2014ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മലാലയെ തേടിയെത്തിയത്. 2012ല്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ മലാലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
പെണ്‍കുട്ടികളുടെ വിഭ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്ത്തിയതിനായിരുന്നു മലാലക്കെതിരെ താലിബാന് ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ മിന്ഗോരയിലാണ് മലാല ജനിച്ചത്.