Home National രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നുവീണു

രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നുവീണു

115
0
SHARE

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 23 വിമാനം തകര്‍ന്നു വീണു. ജോധ്പൂരിനടുത്ത് ബലേശ്വറിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് വ്യോമസേനാ വിമാനം അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലും വ്യോമസേനയുടെ വിമാനം കാണാതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here