Home Kasargod റിയാസ് മൗലവി വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റിയാസ് മൗലവി വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

106
0
SHARE
റിയാസ് മൗലവി

കാസർഗോഡ് : കാസർഗോഡ് ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസാധ്യാപകന്‍ റിയാസ് മൗലവി കോല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ്(20), ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (21), കേളുഗുഡ്ഡെ പടല്‍യിലെ നിഥിന്‍(19) എന്നിവരാണ് പ്രതികള്‍. ജാമ്യാപേക്ഷയുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായ സാഹചര്യത്തിൽ ആണ് കോടതി ജാമ്യാപേക്ഷ തള്ളിയതായി ഉത്തരവ് ഇട്ടത്. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിൽ കഴിയവെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here