Home Techno ആപ്പിള്‍ ഐപാഡ് പ്രോ ഇന്ത്യയില്‍; വില 67,900 രൂപ

ആപ്പിള്‍ ഐപാഡ് പ്രോ ഇന്ത്യയില്‍; വില 67,900 രൂപ

58
0
SHARE

ipad-pro-580x395ന്യൂഡല്‍ഹി: ആപ്പിള്‍ ഐപാഡ് പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അടിസ്ഥാന വകഭേദത്തിന് 67,900 രൂപയാണ് വില. ആപ്പിള്‍ പെന്‍സിലിന് 8,600 രൂപയും ആപ്പിള്‍ സ്മാര്‍ട്ട് കീബോര്‍ഡിന് 14,900 രൂപയും വില വരും.

ആപ്പിള്‍ ഇതുവരെ ഇറക്കിയ ഐപാഡുകളില്‍ ഏറ്റവും വലുതാണ് ഐപാഡ് പ്രോ. 12.9 ഇഞ്ച് സ്‌ക്രീന്‍ റെറ്റിന ഡിസ്‌പ്ലേ, 64 ബിറ്റ് എ9 എക്‌സ് പ്രോസസര്‍, ശക്തിയേറിയ ബാറ്ററി തുടങ്ങിയവയാണ് ഐപാഡ് പ്രോയുടെ സവിശേഷതകള്‍.

മൂന്ന് വകഭേദങ്ങളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വൈഫൈ 32 ജിബി (67900 രൂപ), വൈഫൈ 128 ജിബി (79,900 രൂപ), വൈഫൈ 4ജി 128 ജിബി (91,900 രൂപ) എന്നിങ്ങനെയാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here