Home Techno വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്ന ടെലിവിഷനുമായി വീഡിയോകോണ്‍

വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്ന ടെലിവിഷനുമായി വീഡിയോകോണ്‍

86
0
SHARE

videoocn-281015ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റും വീഡിയോകോണും സംയുക്തമായി വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി ടെലിവിഷന്‍ പുറത്തിറക്കി. 39,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടറായും ഈ ടെലിവിഷന്‍ ഉപയോഗിക്കാനാവുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അടുത്ത മാസം മുതല്‍ ടെലിവിഷന്‍ വിപണിയില്‍ ലഭ്യമാവും.

സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുതിയ സാങ്കേതിക വിദ്യകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പേഴ്‌സണല്‍ കമ്പ്യൂട്ടറോട് കൂടിയ ടെലിവിഷന്‍ അവതരിപ്പിക്കുന്നതെന്ന് വീഡിയോകോണ്‍ തലവന്‍ അക്ഷയ് ദൂത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here