Home Ongoing News ഇന്ത്യയില്ലാതെ ലോകത്തെ കണക്ട് ചെയ്യാനാവില്ലെന്ന് സുക്കര്‍ബര്‍ഗ്

ഇന്ത്യയില്ലാതെ ലോകത്തെ കണക്ട് ചെയ്യാനാവില്ലെന്ന് സുക്കര്‍ബര്‍ഗ്

84
0
SHARE

zukerbergന്യൂഡല്‍ഹി: ഇന്ത്യയില്ലാതെ ലോകത്തെ കണക്ട് ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. വൈവിധ്യമാര്‍ന്ന സംസ്‌കാര പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. ഇന്ത്യപോലുള്ള രാജ്യങ്ങളെ മാറ്റിനിര്‍ത്തി ഇന്റര്‍നെറ്റ് വിപ്ലവം കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന സുക്കര്‍ബര്‍ഗ് ഡല്‍ഹി ഐ ഐ ടി വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു.

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളേയും ഇന്റര്‍നെറ്റ് ഉപയോക്താക്കളാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തിനാവശ്യമായ എല്ലാ പിന്തുണയും തങ്ങള്‍ നല്‍കും. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഇന്നും ഇന്റര്‍നെറ്റ് അപ്രാപ്യമാണ്. അവര്‍ക്ക് കൂടി സാങ്കേതിക വിദ്യ ലഭ്യമാക്കിയാല്‍ മാത്രമേ രാജ്യത്ത് വികസനം സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here