Home Ongoing News ട്വീറ്ററില്‍ ഇനി വീഡിയോ ഷെയറിംഗും ഗ്രൂപ് ചാറ്റും

ട്വീറ്ററില്‍ ഇനി വീഡിയോ ഷെയറിംഗും ഗ്രൂപ് ചാറ്റും

74
0
SHARE

TWITTERസാന്‍ഫ്രാന്‍സിസ്കോ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വീറ്റര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചു. ട്വീറ്റര്‍ വഴി ഇനി ഗ്രൂപ്പ് ചാറ്റും വീഡിയോ ഷെയറിംഗും നടത്താം. നിലവില്‍ ഫോളോവേഴ്‌സിലെ ഓരോരുത്തരോടും നേരിട്ട് ചാറ്റ് ചെയ്യുന്നതിനുള്ള അവസരം മാത്രമാണ് ട്വിറ്ററില്‍ ഉണ്ടായിരുന്നത്. പുതിയ ഗ്രൂപ്പ് ചാറ്റ് സൗകര്യത്തിലൂടെ ഒരേസമയം 20 പേരോട് വരെ ചാറ്റ് ചെയ്യാം.

30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ട്വിറ്റര്‍ ഒരുക്കി. ട്വിറ്ററിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വീഡിയോകള്‍ എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും. അടുത്തയാഴ്ച തന്നെ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here