കാലിഫോര്‍ണിയ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം പുനരാരംഭിച്ചു. മുക്കാല്‍ മണിക്കൂര്‍ നേരം രണ്ട് സൈറ്റുകളും ഡൗണായിരുന്നു. ഇന്ത്യന്‍ സമയം രാവിലെ 11.50ഓടെയാണ് ഫേസ്ബുക്ക് പ്രവര്‍ത്തനരഹിതമായത്.
അടുത്തിടെയായി രണ്ട് തവണ ഫേസ്ബുക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഹാക്കിംഗ് ആണോ ഇതിന് കാരണമെന്ന് സംശയിക്കുന്നുണ്ട്.