Home Techno ഇനി ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെങ്കില്‍ പണി കിട്ടും

ഇനി ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെങ്കില്‍ പണി കിട്ടും

78
0
SHARE

ignore moreആരെങ്കിലും എന്തെങ്കിലും ആവശ്യത്തിന് വിളിക്കുമ്പോള്‍ നമുക്ക് സൗകര്യപ്പെടില്ലെങ്കില്‍ ചെയ്യാവുന്ന എളുപ്പ മാര്‍ഗ്ഗമാണ് ഫോണ്‍ എടുക്കാതിരിക്കല്‍. പലരും പയറ്റുന്ന ഒരു തന്ത്രമാണിത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് പണി കൊടുക്കുന്നതാണ് പുതിയ ആപ്പ്. ‘ഇഗ്നോര്‍ നോ മോര്‍’ എന്ന ആപ്പുപയോഗിച്ച് വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തവരുടെ ഫോണ്‍ ലോക്ക് ചെയ്യാം. ഫോണ്‍ വീണ്ടും ഉപയോഗിക്കണമെങ്കില്‍ ഫോണ്‍ ലോക്ക് ചെയ്ത ആളെ തിരിച്ചുവിളിച്ച് ഫോണ്‍ തുറന്നുതരാന്‍ ആവശ്യപ്പെടുക മാത്രമാണ് മാര്‍ഗം.

ചില എമര്‍ജന്‍സി കോളുകളും അനുവദിക്കും. ഇതിനിടയില്‍ മറ്റു ഫോണ്‍കോളുകളോ, ഇന്റര്‍നെറ്റ് സര്‍ഫിങ്ങോ, മെസേജിങ്ങോ സാധ്യമാകില്ല. അമേരിക്കയിലെ ടെക്‌സാസിലുള്ള ഷാരോണ്‍ സ്റ്റാന്‍ഡിഫിര്‍ഡ് എന്ന അമ്മയാണ് ഈ ആപ്പ് നിര്‍മിച്ചത്. ഫോണ്‍വിളിച്ചാല്‍ എടുക്കാത്ത കൗമാരപ്രായക്കാരനായ മകനെ വരുതിയിലാക്കാനാണ് ഈ ആപ്പ് നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here