Home Techno ഷവോമി പുതിയ രണ്ടു മോഡലുകള്‍ പുറത്തിറക്കി

ഷവോമി പുതിയ രണ്ടു മോഡലുകള്‍ പുറത്തിറക്കി

82
0
SHARE

xiaomi noteഓണ്‍ലൈന്‍ വിപണിയില്‍ തരംഗമായ ഷവോമി പുതിയ രണ്ട് ഫോണുകള്‍ കൂടി പുറത്തിറക്കി. മീ-നോട്ട്, മീ പ്രോ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. സാംസംഗ് ഗാലക്‌സി നോട്ട് 4, ആപ്പിള്‍ ഐഫോണ്‍ 6 എന്നീ ഫോണുകളുമായി മല്‍സരിക്കാനാണ് ഷവോമിയുടെ പുതിയ ഫാബ്‌ലെറ്റുകള്‍ എത്തുന്നത്.

5.7 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍ വലിപ്പം. ഒപ്പം ഷവോമി ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ 386 പി പി ഐ റെസല്യൂഷനോടെയാണ് നല്‍കുന്നത്. ഗോറില്ലാ ഗ്ലാസ് 3 ആണ് ഡിസപ്ലേക്ക് സംരക്ഷണം നല്‍കുന്നത്. 13 എം പിയാണ് ക്യാമറ, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റേബിലൈസേഷനും ഇതിലുണ്ട്. സോണിയുടെ സി എം ഒ എസ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. മീ നോട്ടിന് 4 എം പി മുന്‍ക്യാമറയുമുണ്ട്. ഏതാണ്ട് 22,900 രൂപയോളമാണ് ഈ ഫോണിന് വില വരുന്നത് എന്നാണ് ആദ്യ റിപ്പോര്‍ട്ട്. ഇതിന്റെ കൂടിയ പതിപ്പ് 32,900 രൂപ വില വരും.

LEAVE A REPLY

Please enter your comment!
Please enter your name here