Home Techno 30 ദിവസം ബാറ്ററി ബാക്കപ്പ് വാഗ്ദാനവുമായി മൈക്രോമാക്‌സ്

30 ദിവസം ബാറ്ററി ബാക്കപ്പ് വാഗ്ദാനവുമായി മൈക്രോമാക്‌സ്

66
0
SHARE

micromax_canvas_hueന്യൂഡല്‍ഹി: ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 30 ദിവസം ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന മൊബൈല്‍ ഫോണുമായി മൈക്രോമാക്‌സ്. കാന്‍വാസ് ഹ്യൂ എന്നാണ് പുതിയ മോഡലിന്റെ പേര്. ജനവരി 16 വെള്ളിയാഴ്ച്ച മുതല്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണിയില്‍ പുതിയ മോഡല്‍ ലഭ്യമാവും. 10,999 രൂപയാണ് പുതിയ മോഡലിന്റെ വില.

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് വേര്‍ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്ന് കമ്പനി പറയുന്നു. ഗോറില്ല ഗ്ലാസ് 3 സംരക്ഷത്തോട് കൂടിയ 5 ഇഞ്ച് എച്ച് ഡി അമോള്‍ഡ് ഡിസ്‌പ്ലേ, 1.3 ജിഗാ ഹേര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍, ഒരു ജി ബി റാം എന്നിവയാണ് മറ്റു സവിശേഷതകള്‍.

എട്ട് ജി ബി ഇന്‍ബില്‍റ്റ് മെമ്മറി. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജി ബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here