Home Techno സോണി സ്മാര്‍ട് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വില കുറക്കുന്നു

സോണി സ്മാര്‍ട് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വില കുറക്കുന്നു

59
0
SHARE

sony-xperia-z1-040913സോണി എക്‌സ്പീരിയ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വില കുറക്കുന്നു. എക്‌സ്പീരിയ ഇസഡ്, ടി, സി, ഇ, എം സീരിസില്‍പ്പെട്ട ഫോണുകളുടെ വിലയാണ് കുറക്കുന്നത്. 1500 മുതല്‍ 6500 രൂപവരെ വിലകുറയും. സാംസംഗ്, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള വെല്ലുവിളി നേരിടാനാണ് സോണിയുടെ പുതിയ നീക്കം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും.

സാംസംഗ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുമായി എത്തിയതിനു പിന്നാലെയാണ് സോണി വിലകുറച്ച് വിപണിയില്‍ മല്‍സരത്തെ നേരിടാനൊരുങ്ങുന്നത്. സാംസംഗ് അവരുടെ വിവിധ മോഡലുകളുടെ വില അടുത്തിടെ കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here