Home Gulf ഐ ഫോണ്‍ 5 എസ് തന്നെ താരം

ഐ ഫോണ്‍ 5 എസ് തന്നെ താരം

28
0
SHARE

i phoneദുബൈ: കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ കണക്കനുസരിച്ച് രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന മൊബൈ ല്‍ ഫോണുകളില്‍ 59 ശതമാനവും സ്മാര്‍ട് ഫോണുകളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്മാര്‍ട് ഫോണുകളില്‍ മാര്‍ക്കറ്റിലെ ജനകീയ താരം ഐ ഫോണ്‍ 5 എസ് തന്നെ.
ടെലി കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) പുറത്തിറക്കിയ സ്ഥിതി വിവര കണക്കിലാണിക്കാര്യം വ്യക്തമാക്കിയത്. 2014ലെ മൂന്നാം പാദത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് ഐ ഫോണ്‍ 5 എസ് 3.7 ശതമാനം മുന്‍ പാദത്തേക്കാള്‍ ഉപഭോക്തൃ പിന്തുണ നേടിയിട്ടുണ്ട്. രണ്ടാം പാദത്തില്‍ 22 ശതമാനമായിരുന്നു മൊത്തം ഉപയോക്താക്കള്‍.
സാംസങ് എസ് 3 യാണ് തൊട്ടുപിന്നില്‍. ഐ ഫോണ്‍ 4 എസ്, സാംസങ് എസ് 4, ഗാലക്‌സി എസ് ഡ്യൂവോസ്, ഐ ഫോ ണ്‍ 4, സാംസങ് നോട്ട് 3, ബ്ലാക്ക് ബെറി ബോള്‍ഡ് 9900, സാംസങ് 5 എസ് എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ ഇഷ്ട ഫോണുകളുടെ ശ്രേണി.

LEAVE A REPLY

Please enter your comment!
Please enter your name here