Home Techno പുതിയ വിന്‍ഡോസ് ടാബ്‌ലറ്റുമായി എച്ച് പി

പുതിയ വിന്‍ഡോസ് ടാബ്‌ലറ്റുമായി എച്ച് പി

71
0
SHARE

hp tabയു എസ് കമ്പനിയായ എച്ച് പി തങ്ങളുടെ പുതിയ വിന്‍ഡോസ് ടാബ്‌ലറ്റായ സ്ട്രീം 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 16,990 രൂപയാണ് വില. 1.8 ജിഗാ ഹേര്‍ട്‌സ് ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം Z3735 പ്രൊസസറിലാണ് ടാബ് പ്രവര്‍ത്തിക്കുന്നത്. ഒരു ജി ബിയാണ് റാം.

എട്ട് ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, അഞ്ച് മെഗാ പിക്‌സല്‍ ക്യാമറ, രണ്ട് മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, 32 ജി ബി ഇന്‍ബില്‍റ്റ് മെമ്മറി എന്നിവയും പുതിയ ടാബിനുണ്ട്. മൈക്രോ എസ് ഡി കാര്‍ഡിട്ട് മെമ്മറി 32 ജി ബി കൂടി വിപുലീകരിക്കാം. ബാറ്ററി ശേഷി 4000 എം എ എച്ച്. ഭാരം 388 ഗ്രാം. വൈ ഫൈ, ബ്ലൂടൂത്ത് 4.0, ജി പി എസ്, ഗ്ലോനാസ്, മൈക്രോ യു എസ് ബി എന്നിവയാണ് മറ്റു കണക്ടിവിറ്റി ഓപ്ഷനുകള്‍ .

LEAVE A REPLY

Please enter your comment!
Please enter your name here