Home Techno സാംസംഗ് ഗാലക്‌സി ഫോണുകളുടെ വില കുറച്ചു

സാംസംഗ് ഗാലക്‌സി ഫോണുകളുടെ വില കുറച്ചു

75
0
SHARE

galaxy core 2ശക്തമായ മല്‍സരം നടക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില കുറച്ച് സാംസംഗ് നേട്ടം കൊയ്യാനിറങ്ങുന്നു. സാംസംഗിന്റെ സ്മാര്‍ട്ട് ഫോണ്‍ പരമ്പരയായ ഗാലക്‌സി സീരിസിലെ വിവിധ ഫോണുകള്‍ക്ക് വില കുറച്ചു. ഗാലക്‌സി എസ് എന്‍ എക്‌സ് ടി, ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്, ഗാലക്‌സി ഗ്രാന്‍ഡ് നിയോ, ഗാലക്‌സി എസ് 3 നിയോ, ഗാലക്‌സി നോട് 3 നിയോ എന്നിവയുടെ വിലയാണ് കുറച്ചത്. ഗാലക്‌സി എസ് എന്‍ എക്‌സ് ടിയുടെ വില 780 രൂപയും ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സിന്റെ വില 610 രൂപയും കുറച്ചു. ഗാലക്‌സി ഏസ് എന്‍ എക്‌സ് ടി 780 രൂപ കുറച്ച് 6,620 രൂപയ്ക്ക് ലഭിക്കും, ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ് 780 രൂപ കുറച്ച് 6,790 രൂപയ്ക്ക് ലഭിക്കും.

ഗാലക്‌സി ഗ്രാന്‍ഡ് നിയോ ഇപ്പോള്‍ 13,668 രൂപയ്ക്ക് ലഭിക്കും. 18,450 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോണിന്റെ വില ഏപ്രിലില്‍ 17,100 രൂപയായി കുറച്ചിരുന്നു. ഗാലക്‌സി എസ് 3 നിയോക്ക് 5,290 രൂപ കുറച്ചു. 26,200രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോണ്‍ ഇപ്പോള്‍ 20,910 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി നോട് 3 നിയോയുടെ വില 5192 രൂപ കുറച്ചു. 29,570 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോണ്‍ ഇപ്പോള്‍ 24,378 രൂപയ്ക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here