Home Techno ഐഫോണ്‍ 6പ്ലസ് പോക്കറ്റിലിരുന്ന് കത്തി

ഐഫോണ്‍ 6പ്ലസ് പോക്കറ്റിലിരുന്ന് കത്തി

79
0
SHARE

iphone burnഐഫോണിന്റെ പുതിയ മോഡലായ ഐഫോണ്‍6, 6പ്ലസ് മോഡലുകള്‍ക്കെതിരായ പരാതികള്‍ തീരുന്നില്ല. ഫോണ്‍ വളയുന്നു, ഫോണില്‍ മുടി കുടുങ്ങുന്നു തുടങ്ങിയ പരാതികളാണ് നേരത്തെ വന്നിരുന്നത്. ഐഫോണ്‍ 6പ്ലസ് ഉടമയുടെ പോക്കറ്റിലിരുന്ന് കത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.

യു എസ് വ്യവസായിയായ ഫിലിപ് ലെച്ചറിന്റെ ജീന്‍സിന്റെ പോക്കറ്റിലിരുന്നാണ് അദ്ദേഹത്തിന്റെ ഐഫോണ്‍6 കത്തിയത്. അദ്ദേഹത്തിന്റെ കാലിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാലിന് പൊള്ളലേറ്റപ്പോഴാണ് ലെച്ചര്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുത്ത് നോക്കിയത്. സംഭവം കണ്ട് ഓടിക്കൂടിയവരിലൊരാള്‍ ഐസുകഷ്ണങ്ങളിട്ടാണ് ഫോണ്‍ തണുപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here