Home Techno റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് പുതിയ ആന്‍ഡ്രോയിഡ് ആപ്പ്

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് പുതിയ ആന്‍ഡ്രോയിഡ് ആപ്പ്

67
0
SHARE

app for railway ticketമൊബൈലിലൂടെയുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കി ഐ ആര്‍ സി ടി സിയുടെ പുതിയ ആന്‍ഡ്രോയിഡ് ആപ്പ്. ഐ ആര്‍ സി ടി സി കണക്ട് എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. 12 എം ബിയുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആന്‍ഡ്രോയിഡ് 4.1 മുതല്‍ മുകളിലേക്കുള്ള എല്ലാ വേര്‍ഷനിലും പുതിയ ആപ്ലിക്കേഷന്‍ ഉപയോഗക്ഷമമാണ്.

ടിക്കറ്റ് ബുക്കിംഗിന് പുറമെ റിസര്‍വേഷന്‍ നില അറിയാനും, ട്രെയിനുകളുടെ ഷെഡ്യൂള്‍, തീവണ്ടി റൂട്ടുകള്‍ തുടങ്ങിയവ അറിയാനും ടിക്കറ്റ് റദ്ദാക്കുന്നതിനും പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഐ ആര്‍ സി ടി സിയില്‍ നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് അതേ ഐ ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മൊബൈല്‍ ആപ്പില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്കായി യൂസര്‍ ഗൈഡും ആപ്ലിക്കേഷനിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here