ടോക്യോ: ലാപ്ടോപിന് മുന്നില്‍ കുത്തിയിരുന്നു മടുത്തവര്‍ക്കൊരു സന്തോഷ വാര്‍ത്ത ഇനി നിങ്ങള്‍ക്ക് കിടന്നും ലാപ്ടോപ് ഉപയോഗിക്കാം. ജപ്പാനിലാണ് കിടന്ന് ലാപ്ടോപ് ഉപയോഗിക്കാന്‍ സഹായകരമാകുന്ന തരത്തിലുള്ള ഡോസിങ് ഡെസ്ക് നിര്‍മിച്ചിരിക്കുന്നത്. ഏതു വിധേനയും തിരിച്ച് അനുയോജ്യമായ രീതിയില്‍ ഇത് ഉപയോഗിക്കാം. ലാപ്ടോപ് സ്റ്റാന്റില്‍ ഘടിപ്പിച്ച് കട്ടിലിലോ സോഫയിലോ കിടന്ന് ഉപയോഗിക്കാം. ലാപ്ടോപിലൂടെ ഫെയ്സ്ബുക്കില്‍ കുത്തിയിരിക്കുന്നവര്‍ക്കും ഇത് സഹായകരമാകും.
ജപ്പാനിലെ സാങ്കോയാണ് ഇതിന്റെ നിര്‍മാതാക്കള്‍. 90 അമേരിക്കന്‍ ഡോളറാണ് വില. ഈ മാസം ഡോസിങ് ഡെസ്കുകള്‍ വിപണിയിലെത്തും.