Home Ongoing News ഡി ടി എച്ച് വഴി ടിവിയില്‍ യൂട്യൂബ് ലഭ്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

ഡി ടി എച്ച് വഴി ടിവിയില്‍ യൂട്യൂബ് ലഭ്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

94
0
SHARE

google-youtubeമുബൈ: ഡിടിഎച്ച് സംവിധാനം വഴി ടിവിയില്‍ യൂട്യൂബ് സംവിധാനമൊരുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ആഗോള ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേലയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടി രാജ്യത്തെ ഡിടിഎച്ച് കേബിള്‍ ദാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ് ഗൂഗിള്‍. ഡി ടി എച്ച് സംവിധാനത്തില്‍ യൂട്യൂബ് കിട്ടുന്നതോടെ കമ്പ്യൂട്ടര്‍,മൊബൈല്‍ഫോണ്‍ തുടങ്ങിയവയ്ക്ക് പുറമെ ടിവിയിലും യൂട്യൂബ് ആസ്വദിക്കാന്‍ കഴിയും.  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്ത കണക്കുപ്രകാരം രാജ്യത്ത് 540 ലക്ഷം ഉപഭോക്താക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷം 5000 കോടി ഡോളര്‍ വരുമാനമാണ് യൂട്യൂബ് വഴി ഗൂഗിളിന് ലഭിച്ചത്.  ഗൂഗിളിന് വരുമാനം നേടിക്കൊടുക്കുന്നതില്‍ യൂട്യൂബ് പ്രധാനപങ്ക് വഹിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  രാജ്യത്ത് പ്രതിമാസം 550 ലക്ഷം യുട്യൂബ് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here