Home Ongoing News ഹാക്കര്‍മാരുടെ വക ഗൂഗിളിന് എട്ടിന്റെ പണി

ഹാക്കര്‍മാരുടെ വക ഗൂഗിളിന് എട്ടിന്റെ പണി

19
0
SHARE

google hacked

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലെ അതികായന്‍ ഗൂഗിളിനും ഹാക്കര്‍മാരുടെ വക എട്ടിന്റെ പണി. ഗൂഗിളിന്റെ ഫലസ്തീന്‍ ഡൊമൈന്‍ ഹാക്ക് ചെയ്തുകൊണ്ടാണ് ഹാക്കര്‍മാര്‍ ഗൂഗിളിന് പണികൊടുത്തത്. ഗൂഗിള്‍ മാപ്പില്‍ ഇസ്‌റാഈല്‍ എന്ന് രേഖപ്പെടുത്തിയ സ്ഥാനത്ത് ഫലസ്തീന്‍ എന്ന് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഡൊമൈന്‍ ഹാക്ക് ചെയ്തത്.

‘ഗൂഗിള്‍ അമ്മാവാ, നിങ്ങളുടെ ഗൂഗിള്‍ മാപ്പില്‍ ഇസ്‌റാഈല്‍ എന്ന് രേഖപ്പെടുത്തയ രാജ്യം ഇസ്‌റാഈലല്ല, അത് ഫലസ്തീനാണന്ന് എന്ന് ഓര്‍മപ്പെടുത്താന്‍ ഞങ്ങള്‍ ഫലസ്തീനില്‍ നിന്നും ഹായ് പറയുന്നു’  എന്ന സന്ദേശവും ഹാക്കര്‍മാര്‍ പേജില്‍ കുറിച്ചിട്ടുണ്ട്. അതേസമയം, പലസ്തീനില്‍ ഡി എന്‍ എസ് റെജിസ്റ്റര്‍ ചെയ്യുന്നതില്‍ സംഭവിച്ച പ്രശ്‌നമാണിതെന്ന് ഗൂഗിള്‍ വക്താവ് റമി കന്ദില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here