Home Techno വരുന്നു, എച്ച് പിയുടെ 20 ഇഞ്ച് ടാബ്ലറ്റ്

വരുന്നു, എച്ച് പിയുടെ 20 ഇഞ്ച് ടാബ്ലറ്റ്

96
0
SHARE

8_original
വിപണി കീഴടക്കാന്‍ എച്ച് പിയുടെ കൂറ്റന്‍ ടാബ്‌ലെറ്റ് വരുന്നു. എച്ച് പി എന്‍ വി റോവ് എന്ന ടാബ് ലറ്റിന്റെ സ്‌ക്രീന്‍ വലുപ്പം 20 ഇഞ്ചാണ്. ഭാരം അഞ്ച് കിലോഗ്രാം. യഥാര്‍ഥത്തില്‍ ഇതൊരു ടാബ് ലറ്റല്ല. 10 ഫിംഗര്‍ ടച്ച് സ്‌ക്രീനോട് കൂടിയ ടേബിള്‍ ടോപ്പ് പി സിയാണ്. യാത്രയിലും മറ്റും ഒരു ടാബ് ലറ്റ് കൊണ്ടു നടക്കുന്നത് പോലെ ഇവനെ കൊണ്ടുനടക്കാനാവില്ല. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് പോലെ വീട്ടിലിരുന്ന് ഉപയോഗിക്കാം. പിന്നില്‍ മടക്കിവെച്ചിരിക്കുന്ന ചെറിയ സ്റ്റാന്‍ഡ് നിവര്‍ത്തിയാല്‍ ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വെക്കും പോലെ തന്നെ ഇവനെ കുത്തനെ നിര്‍ത്താനുമാകും.

hp-rove-20

ജൂണ്‍ അഞ്ചിനാണ് എന്‍ വി റോവ് 20 ഇന്ത്യന്‍ വിപണിയിലെത്തുക. 20 ഇഞ്ച്, 23 ഇഞ്ച് എന്നീ മോഡലുകളില്‍ ലഭ്യമാകും. 20 ഇഞ്ച് മോഡലിന് 35,000 രൂപയും 23 ഇഞ്ച് മോഡലിന് 41,700 രൂപയുമായിരിക്കും വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here