എല്‍ ജിയുടെ ഫ്ലാഗ്ഷിപ് സ്മാര്‍ട്ട് ഫോണായ എല്‍ ജി ഒപ്റ്റിമവിപണിയിലെത്തി. 1.5 ജിഗാഹേര്‍ഡ്സ് എസ് 4 പ്രൊ ക്വാഡ് കോര്‍ പ്രൊസസറും 13 മെഗാപിക്സല്‍ ക്യാമറയുമായാണ് ഒപ്റ്റിമസ് ജിയുടെ വരവ്.
വരയും കുറിയും വീഴുന്നത് തടയുന്ന കോണിംഗ് ഗറില്ലാ ഗ്ലാസാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 145 ഗ്രാമാണ് ഭാരം. ഹാര്ഡ്വെയര് ബട്ടണുകള്‍ ഇല്ല. 4.7 ഇഞ്ചാണ് ഡിസ്പ്ലേ. 320 പിക്സല്‍ പെര് ഇഞ്ച് ഡിസ്പ്ലേ ക്ലാരിറ്റി, 1280×768 പിക്സല്‍ ഡിസ്പ്ലേ, വോയിസ് കമാന്റ് ഉപയോഗിച്ച് ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം, ആന്‍ഡ്രോയിഡ് 4.1.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്.